Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cooling Glass

മു​ഖ്യ​മ​ന്ത്രി വി​ജ​യ് വ​യോ​ധി​ക​യ്ക്ക് സ​മ്മാ​നി​ച്ച​ത് വി​ല​യേ​റി​യ ക​ണ്ണ​ട  

മേ​ട്ടൂ​ർ അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് ഒ​രു വ​യോ​ധി​ക​യ്ക്ക് ത​ന്‍റെ വി​ല​കൂ​ടി​യ ക്രി​സ്ത്യ​ൻ ഡി​യോ​ർ ക​ണ്ണ​ട സ​മ്മാ​നി​ച്ച​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്നു.

കാ​വേ​രി ഡെ​ൽ​റ്റ​യി​ലെ സാം​ബ കൃ​ഷി​ക്കാ​യി മേ​ട്ടൂ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന് വെ​ള്ളം പു​റ​ത്തു​വി​ടാ​ൻ സേ​ലം ജി​ല്ല​യി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

ഔ​ദ്യോ​ഗി​ക തി​ര​ക്കു​ക​ൾ​ക്കും ച​ട​ങ്ങു​ക​ൾ​ക്കു​മി​ട​യി​ലാ​ണ് ഈ ​ഹൃ​ദ്യ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ വ​യോ​ധി​ക​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി, പെ​ട്ടെ​ന്ന് ത​ന്‍റെ ക​ണ്ണ​ട ഊ​രി അ​വ​ർ​ക്ക് സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം അ​ൻ​പ​തി​നാ​യി​ര​ത്തി​ല​ധി​ക​മാ​ണ് ക​ണ്ണ​ട​യു​ടെ വി​ല.

മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ന​ട​ക്കു​മ്പോ​ൾ വ​യോ​ധി​ക പു​ഞ്ചി​രി​യോ​ടെ വ​ഴി​യ​രി​കി​ൽ ത​ടി​ച്ചു​കൂ​ടി​യ ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു. ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ന്‍റെ ഗൗ​ര​വ​ത്തെ മാ​റ്റി​മ​റി​ച്ച്, ജ​ന​പ്രി​യ ന​ട​ൻ കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ ഈ ​ല​ളി​ത​മാ​യ പെ​രു​മാ​റ്റം സ​ന്ദ​ർ​ശ​ന​ത്തെ കൂ​ടു​ത​ൽ സ്നേ​ഹ​നി​ർ​ഭ​ര​മാ​ക്കി.

Latest News

Corehub Up